Friday, December 28, 2012

ബാവുട്ടിയുടെ നാമത്തില്‍.....

സമുഹം മറക്കുന്നതോ സാഹചര്യങ്ങളാല്‍ മറക്കപ്പെടുന്നതോ ആയ നന്മകളെ ഓര്‍മ്മ പെടുത്തുബോഴാണ് സിനിമ ഒരു മാധ്യമമാകുന്നതും അത് പ്രേക്ഷകനോട് സംവദിക്കുന്നതും . 'നല്ല സിനിമ ' എന്ന പ്രേക്ഷകന്റെ ആത്മാര്‍ത്ഥമായ അംഗീകാരം കിട്ടിയ "ബാവുട്ടിയുടെ നാമത്തില്‍ ", അത്തരത്തില്‍ പലതും നമ്മളെ ഓര്‍മപ്പെടുതുകയാണ് .

മനുഷ്യബന്ധങ്ങള്‍ക്ക് വിലനല്കാത്ത, പരസ്പരം കലഹിക്കാന്‍ ഒരുബെട്ടു നില്‍ക്കുന്ന സമൂഹത്തിലേക്കു , കുടുംബന്ധ്ങ്ങളെയും ജീവിത്മൂല്യങ്ങളെയും പറ്റി ചിന്തിപ്പിക്കുന്ന ഒരു സാധാരണകാരനാണ് ബാവുട്ടി . നമുക്ക് ചുറ്റിലും ഒന്ന് കണ്ണോടിച്ചാല്‍, പ്രയാസമെങ്കിലും ഇത്തരക്കാരെ കാണാന്‍ കഴിയുമായിരിക്കും. നന്മയുടെ പക്ഷത് നില്ക്കാന്‍ വെന്ബുന്ന ഒരു മനസ്സുണ്ടെങ്കില്‍ നമ്മുടെ ഉള്ളിലും ഉണ്ട് ഈ ബാവുട്ടി. അതുകൊണ്ട് തന്നെയാണ് നന്മകള്‍ അവസാനിക്കാത്ത പ്രേക്ഷക സമൂഹം ബാവുട്ടിയെ സ്വീകരിക്കുന്നതും .

കോടീശ്വരനായ സേതു എന്നാ പ്രവാസി മലയാളിയുടെ ഡ്രൈവറും വിശ്വസ്തനുമായാണ് ബാവുട്ടിയെ അവതരിപ്പിക്കുന്നത്‌. തന്റെ ആത്മാര്‍ത്ഥമായ പെരുമാറ്റത്തിലൂടെ, സ്നേഹത്തിലൂടെ ബന്ധപ്പെട്ടവര്‍ക്കെല്ലാം വേണ്ടപ്പെട്ടവാനാണ് ഇയാള്‍ . ചില തെറ്റിധാരണയില്‍ തകരാനിരുന്ന സേതുവിന്റെ കുടുംബത്തെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരുന്നതാണ് സിനിമയുടെ കഥ. പ്രമേയം പരിചിതമാണെങ്കിലും, ആഖ്യാന-ആവിഷ്കാരങ്ങളിലെ പുതുമ തന്നെ യാണ് സിനിമ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് . സിനിമ, രാഷ്ട്രീയം, മാധ്യമംങ്ങള്‍ തുടങ്ങി പല വിഷയങ്ങളും സിനിമക്കുള്ളിലെ  സിനിമയിലൂടെയും നര്‍മ സന്ദര്‍ഭങ്ങളിലൂടെയും ചലച്ചിത്രകാരന്‍ പറയുന്നുണ്ട്.

മമ്മുട്ടി എന്ന നടന്റെ ബാവുട്ടിയിലൂടെയുള്ള അയത്നലളിതമായ പെരുമാറ്റത്തെ , ഇതിനോടകം തന്നെ ചലച്ചിത്ര ലോകം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. കാവ്യ മാധവന്‍, കനിഹ , ഹരിശ്രീ അശോകന്‍, വീനീത്, റീമ തുടങ്ങിയ എല്ലാവരും തങ്ങളുടെ പാത്രഭംഗിയെ അവിസ്മരണീയ മാക്കിയിട്ടുണ്ട് .

 ഭാഷയുടെ സവിശേഷതയെ അതിസൂക്ഷ്മമായി ഉപയോഗപെടുത്തിയതാണ് ഈ സിനിയുടെ മറ്റൊരു സവിശേഷത. ബാവുട്ടി (മമ്മുട്ടി)യുടെ മലപ്പുറം മലയാളവും , വനജ(കാവ്യ)യുടെ നീലേശ്വരം ഭാഷയും പ്രേക്ഷകര്‍ക്ക്‌ അരോചകമാവത്ത വിധം സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. അത് തന്നെ ആയിരിക്കണം ഈ സിനിമയിലെ കഥാപത്രങ്ങള്‍ക്കു സാധാരണക്കാരുമായി ഇത്രയധികം അടുക്കാന്‍ കഴിയുന്നത്‌ . തിരകഥാ കൃതിന്റെ സൂക്ഷ്മ നിരീക്ഷണ പാടവമാണ് ദേശ-ഭാഷ കളുടെ സവിശേഷതകളെ പ്രേക്ഷകനെ അനുഭവിപ്പിക്കുന്നത് (മലപ്പുറത്ത് നിന്നും നീലേശ്വരതെത്തുന്ന രംഗം ).

 പ്രാഞ്ചിയേട്ടനും സ്പിരിറ്റും ഇന്ത്യന്‍ റുപ്പീ യും പോലെ ഒരു രഞ്ജിത്ത് ചിത്രം പ്രതീക്ഷിക്കുന്ന വരെ ഈ ചിത്രം നിരാശ പ്പെടുതിയേക്കാം.... എങ്കിലും നന്മയുടെ ലോകത്തേക്ക് പ്രതീക്ഷയോടെ നോക്കിയിരിക്കുന്നവരോടൊപ്പം ഒരു ഓര്‍മ പെടുത്തലായി എന്നും ബാവുട്ടിമാര്‍ ഉണ്ടായിരിക്കും.

4 comments:

  1. //നന്മയുടെ പക്ഷത് നില്ക്കാന്‍ വെന്ബുന്ന ഒരു മനസ്സുണ്ടെങ്കില്‍ നമ്മുടെ ഉള്ളിലും ഉണ്ട് ഈ ബാവുട്ടി.//

    Loved the above lines. Good review.... da.

    ReplyDelete
  2. film nekkal nannayi ketto ee blog....

    ReplyDelete