Thursday, January 17, 2013

ഉറക്കം

ഉറക്കം 

" ഇവന്റെ ഒറക്കം ഞാന്‍ സമ്മതിച്ചിട്ടുണ്ട്  "
ഒഴിവു സമയത്ത് കൂടിയ സൊറ പറച്ചില്‍ എങ്ങനെയോ 'ഉറക്ക'ത്തിലേക്ക്  ചെന്നെത്തിയപ്പോള്‍ കുറച്ചുറക്കെ കേട്ടൊരു കമന്റ്‌ !


"മ്മ് ടെ  കോളേജ് ബസ്സില്‍ കെടന്നു ഇങ്ങനെ തലേം കുത്തി ഉറങ്ങണച്ചാലോ ! ബാക്കീള്ളൊരു നിക്കാന്‍ തന്നെ ബുന്ധിമുട്ടാ..."
ബസ്സിലും പുറത്തു മായുള്ള വര്‍ണ്ണ ശബള മായ കാഴ്ച കളിലേക്ക്  വഴുതി വീഴാതെ 'ബസ്സുറക്കം'  ഒരു വൃത മാക്കി മാറ്റിയ അവനെതിരെയുള്ള പൊതുവിചരണക്കുള്ള
കോപ്പുകൂട്ടലായിരുന്നു അത്. 

"അല്ലതിപ്പോ എന്താ ചെയ്യാ? വായിക്കാച്ചാ
കണ്ണ്  കേടുവരും , തലവേദന വേറേം . വര്‍ത്താനം പറയാച്ച  എന്താ പറയാ ? ആരോടാ പറയാ? എല്ലാരും ഇതൊക്കന്യ  സ്ഥിതി . " താത്കാല രക്ഷക്കായെങ്കിലും അവന്‍ പ്രതിവാദം നിരത്തി . 

"അത് ന്ന ഡാ നല്ലത് . നീ ഒറങ്ങിക്കോ... പക്ഷേങ്കില് ഇങ്ങനെ അന്തം വിട്ടു ഒരങ്ങര് ത്  ട്ടോ !! "  


അതിലവന്‍ നന്നായൊന്നു ചൂളി.
അവനും തോന്നീട്ടുണ്ട് ... പലപ്പോഴും സീറ്റ്‌ കിട്ടാതെ കബിയില്‍
എത്തിപിടിച്ച കയ്യിന്റെ കോണളവും നോക്കി, ഓരോ ഗട്ടരുകളും ബ്രീക്കിങ്ങും അറിഞ്ഞ്  യാത്ര ചെയ്യേണ്ടി വരുന്ന 'അസുലഭ' നിമിഷങ്ങളില്‍... സീറ്റ്‌ കിട്ടയ 'അഹങ്കാരികള്‍' പാടും കേട്ട് സുഗര നിദ്രയെ ആസ്വദിക്കുബോള്‍ ഈ തലകുത്തി ഉറക്കം ബോറാണെന്ന്  അവനും തോന്നാറുണ്ട് . പക്ഷെ സീറ്റ്‌ കിട്ട്യാല്‍ , നില്‍ക്കുന്നവനോട് ഒരു പുച്ഛമാണ്‌ .  എങ്കിലും ബസ്സിലെ കാറ്റു തട്ടിയാല്‍ ഉറങ്ങി പോകും .

"അതൊന്നും സാരല്ല്യടാ ... ഇന്നാള്  ഒരീസം ഞാനൊറങീട്ടു അറിഞ്ഞത് രണ്ടു സ്റ്റോപ്പ് കഴിഞ്ഞിട്ടാ... പിന്നെ ഒന്ന് സംഭവിക്കാത്ത മട്ടില്‍ ഇറങ്ങി അടുത്ത ബസ്സില്‍ തിരിച്ചു കേറി ". 
ക്രൂശിതന്  എവിടെ നിന്നോ കിട്ടി ഒരു ധാര്‍മിക പിന്തുണ .

"അല്ലെങ്കിലും ബുസ്സിലുരങ്ങിയാല്‍ എന്താ കുഴപ്പം ? അതൊരു സുഖാണ്. അനുഭവിച്ചറിയേണ്ട ആത്മ സുഖം . എല്ലാം വിട്ട് മനസ്സ് കുറച്ചു നേരമെങ്കിലും ഇരിക്കുന്നെങ്കില്‍ അതൊരു ഭാഗ്യമല്ലേ ? ആ ഒരു സമാധനമല്ലേ ഇന്ന് ഇല്ലാതെ പോയിരിക്കുന്നത്? അതിനു വേണ്ടി ചിലര്‍ തപസ്സു ചെയ്യുന്നു... മറ്റു ചിലര്‍ ലഹരികളിലൂടെ അതെന്വേഷിക്കുന്നു ... പണിയെടുക്കുന്നു ... കടലിലും കായലിലും അതെന്വേഷിച്ചു നടക്കുന്നു ... ശങ്കരനും ബുദ്ധനും  അത് തന്നെ അല്ലെ അന്വേഷിച്ചത് ? ഇത് അതൊന്നുമില്ലാതെ  കുറച്ചു നേരം ഇരിക്കനാകുന്നുവെങ്കില്‍ അതൊരു പരമ ഭാഗ്യമല്ലേ? മിഥ്യയായ ലോകത്തില്‍ നിന്ന്മുള്ള  വിടുതലാണത്രേ 
യഥാര്‍ഥ  ധ്യാനം . അങ്ങനെ നോക്കുബോള്‍ ഇതൊരു ധ്യാനം തന്നെ അല്ലെ ?"

താത്വികമായ അവന്റെ വാദങ്ങള്‍ കേട്ട് 
മറ്റുള്ളവര്‍ സ്തംബ്ധമായി നില്‍ക്കുബോള്‍  തന്നെ ക്ലാസ്സ്‌ തുടങ്ങി. ഒരിടവേളയില്‍ തിരിഞ്ഞു നോക്കുബോള്‍ , പണ്ട് മാഷ്‌ ക്ലാസ്സില്‍ പറഞ്ഞിട്ടുള്ള , അദ്ധ്യാപകനായുള്ള അവന്റെ ഇടക്കാലവാസത്തില്‍ ഓര്‍ത്തിട്ടുള്ള ആ ആപ്തവാക്യം അവന്‍ മനസ്സില്‍ ഉരുവിട്ടു:         

            " ക്ലാസ്സില്‍ ഉറങ്ങുന്നവര്‍ ഭാഗ്യവാന്‍ മാര്‍

            അവര്‍ക്ക് സ്വപ്നമെങ്കിലും നഷ്ടപ്പെടുന്നില്ലല്ലോ "

Friday, January 11, 2013

നന്മയുടെ അവകാശികള്‍

ഉയര്‍ന്നോരുത്സാഹത്താല്‍ ഞങ്ങളുത്സവം തീര്‍ക്കും
ക്ലാസ്സിലെക്കയന്നൊരു തിങ്കളാഴ്ചയോ മറ്റോ
പ്രാകൃതമല്ലെന്നാലും ദുഖ ഭാരത്താലാവാം
വാടിയ മുഖവുമായ്  നില്‍ക്കുന്നമ്മയും കുഞ്ഞും
നര്‍മദയെന്നോ ബംഗ്ലൂരെന്നോ മറ്റെന്തോ ചൊല്ലി
നന്മതന്‍ കവാടങ്ങള്‍ തുറക്കാന്‍ നിന്ന് കെഞ്ചി
ഭാഷകള്‍ നോക്കുകുത്തികളായീടുന്നു 
നന്മയും ഹൃദയവും ആശയം കൈമാറബോള്‍

താലിമേല്‍ പിടിച്ചവള്‍ കേഴുന്നു പതിയുടെ
രോഗ മോചനത്തിനായ്‌  ഒരു കൈനീട്ടം മാത്രം
ഓമനയായ തന്റെ പിഞ്ചു പൈതലേ കൊണ്ടും
ഔദാര്യം ചോദിക്കുന്ന നിസ്സഹായത കണ്ടു
അന്ന് ഞാന്‍ നാടകം പോല്‍ അമ്മ തന്‍ മുന്നില്‍
ഭിക്ഷാംദേഹിയായ്  നിന്നോരുപനയന കര്‍മ്മമോര്‍ത്തു
അന്നതു കര്‍മ്മമായി ; ഇന്നേതു  കര്‍മഫലം
ശപിക്കുമാവള്‍  തന്നെ തന്നെയും വിധിയേയും
നെഞ്ചകം കലങ്ങുമാ  കണ്ണീരിന്‍ വൃത്താന്തത്തില്‍
ഞാനൊന്നും ഓര്‍ത്തതില്ല  നീതിയും നിയമവും
ചതികള്‍ കണ്ടതില്ല നിസ്സഹായതയുടെ
അപല ജന്മത്തിന്റെ വ്യഥകള്‍ മാത്രമോര്‍ത്തു
ധര്‍മത്തിനായി  നീട്ടും കൈകളില്‍ കണ്ടതില്ല-
ധര്‍മതുരുബിന്റെ മാരകായുധങ്ങളും
ധര്‍മം നല്‍കുക നിങ്ങളധര്‍മ്മിയായിട്ടെന്നെ
പ്പോലെയാവരുതെന്ന സന്മാര്‍ഗ പാഠമോര്‍ത്തു
ഹൃദയം കൊണ്ടവള്‍ക്കായി പ്രാര്‍ഥിച്ചു സുഹൃത്തിനോ-
ടോപ്പമെന്‍ ചെറുതുക ധര്‍മമായ്  നല്‍കി ഞാനും

ഏറേ നേര മായില്ലതിന്നു ശേഷം കണ്ടു
കുറ്റവിസ്താരത്തിന്‍ കൂട്ടിലാ ചെറു കിളി
ചെയ്തതു തെറ്റെ ന്നാര്‍ത്തു കരയുന്നവള്‍
മുന്നില്‍ പേടിച്ചു വിറക്കുന്നു കൂടെയുള്ളാ  പൈതലും
കദനം നിറയുമാ കഥകള്‍ മാറി മാറി
പറഞ്ഞു കരയുന്നു കണ്ണീരും കാശാക്കുന്നു 


" ഇന്നലെ ഇവളെ ഞാന്‍ കണ്ടതു ബസ്‌ സ്റ്റാന്‍ഡിലെ
തിരക്കില്‍ മറ്റേതോ കഥയും കിനാവുമായ്  "
ചുറ്റുമുള്ളാള്‍ കൂട്ടങ്ങള്‍ കയര്‍ത്തു പറയുന്നു
"കാപട്യം ഇവളുടെ കണ്ണീരും കഥകളും "


തരിച്ചു നിന്നോരെന്നില്‍ തിളച്ച വേനലിലെ
പുഴപോല്‍ അനുകബ വറ്റി എങ്ങോട്ടോ പോയീ
ധര്‍മസങ്കടമെന്നില്‍ വരുത്തിയവളുടെ
കണ്ണുനീര്‍ സത്യമെന്നോ കള്ളമെന്നറിയാതെ
ഉദ്വേഗജനകമാം സ്വല്പനേരത്തിന്‍ ശേഷം
കണ്ണുനീര്‍ വിജയിച്ചു സത്യമല്ലെങ്കില്‍ കൂടി
മോഹങ്ങള്‍ പേറി കിളി മറഞ്ഞു പോയി എന്നില്‍
ബാക്കി നില്‍ക്കുന്നതിപ്പോള്‍ ഒരു സംശയം മാത്രം 


നാളെയെന്‍ മുന്നില്‍ വിധി വാചകം ചൊല്ലി നന്മ-
തിന്മകള്‍ മുഖംമൂടിയണിഞ്ഞു  വന്നു നില്‍ക്കേ
എങ്ങനെ തിരിച്ചറിടും  ചെകുത്താനോ
ആശതന്‍ ചിറകറ്റ വെള്ളരി പിറാക്കളൊ
ഉത്തരം പറയ്ക നീ സത്യമേ കാലത്തിന്റെ
സ്നിഗ്ദ്ധമാം മൂകതയില്‍ ഓടിപോയ്‌ ഒളിക്കാതെ