Friday, December 28, 2012

ബാവുട്ടിയുടെ നാമത്തില്‍.....

സമുഹം മറക്കുന്നതോ സാഹചര്യങ്ങളാല്‍ മറക്കപ്പെടുന്നതോ ആയ നന്മകളെ ഓര്‍മ്മ പെടുത്തുബോഴാണ് സിനിമ ഒരു മാധ്യമമാകുന്നതും അത് പ്രേക്ഷകനോട് സംവദിക്കുന്നതും . 'നല്ല സിനിമ ' എന്ന പ്രേക്ഷകന്റെ ആത്മാര്‍ത്ഥമായ അംഗീകാരം കിട്ടിയ "ബാവുട്ടിയുടെ നാമത്തില്‍ ", അത്തരത്തില്‍ പലതും നമ്മളെ ഓര്‍മപ്പെടുതുകയാണ് .

മനുഷ്യബന്ധങ്ങള്‍ക്ക് വിലനല്കാത്ത, പരസ്പരം കലഹിക്കാന്‍ ഒരുബെട്ടു നില്‍ക്കുന്ന സമൂഹത്തിലേക്കു , കുടുംബന്ധ്ങ്ങളെയും ജീവിത്മൂല്യങ്ങളെയും പറ്റി ചിന്തിപ്പിക്കുന്ന ഒരു സാധാരണകാരനാണ് ബാവുട്ടി . നമുക്ക് ചുറ്റിലും ഒന്ന് കണ്ണോടിച്ചാല്‍, പ്രയാസമെങ്കിലും ഇത്തരക്കാരെ കാണാന്‍ കഴിയുമായിരിക്കും. നന്മയുടെ പക്ഷത് നില്ക്കാന്‍ വെന്ബുന്ന ഒരു മനസ്സുണ്ടെങ്കില്‍ നമ്മുടെ ഉള്ളിലും ഉണ്ട് ഈ ബാവുട്ടി. അതുകൊണ്ട് തന്നെയാണ് നന്മകള്‍ അവസാനിക്കാത്ത പ്രേക്ഷക സമൂഹം ബാവുട്ടിയെ സ്വീകരിക്കുന്നതും .

കോടീശ്വരനായ സേതു എന്നാ പ്രവാസി മലയാളിയുടെ ഡ്രൈവറും വിശ്വസ്തനുമായാണ് ബാവുട്ടിയെ അവതരിപ്പിക്കുന്നത്‌. തന്റെ ആത്മാര്‍ത്ഥമായ പെരുമാറ്റത്തിലൂടെ, സ്നേഹത്തിലൂടെ ബന്ധപ്പെട്ടവര്‍ക്കെല്ലാം വേണ്ടപ്പെട്ടവാനാണ് ഇയാള്‍ . ചില തെറ്റിധാരണയില്‍ തകരാനിരുന്ന സേതുവിന്റെ കുടുംബത്തെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരുന്നതാണ് സിനിമയുടെ കഥ. പ്രമേയം പരിചിതമാണെങ്കിലും, ആഖ്യാന-ആവിഷ്കാരങ്ങളിലെ പുതുമ തന്നെ യാണ് സിനിമ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് . സിനിമ, രാഷ്ട്രീയം, മാധ്യമംങ്ങള്‍ തുടങ്ങി പല വിഷയങ്ങളും സിനിമക്കുള്ളിലെ  സിനിമയിലൂടെയും നര്‍മ സന്ദര്‍ഭങ്ങളിലൂടെയും ചലച്ചിത്രകാരന്‍ പറയുന്നുണ്ട്.

മമ്മുട്ടി എന്ന നടന്റെ ബാവുട്ടിയിലൂടെയുള്ള അയത്നലളിതമായ പെരുമാറ്റത്തെ , ഇതിനോടകം തന്നെ ചലച്ചിത്ര ലോകം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. കാവ്യ മാധവന്‍, കനിഹ , ഹരിശ്രീ അശോകന്‍, വീനീത്, റീമ തുടങ്ങിയ എല്ലാവരും തങ്ങളുടെ പാത്രഭംഗിയെ അവിസ്മരണീയ മാക്കിയിട്ടുണ്ട് .

 ഭാഷയുടെ സവിശേഷതയെ അതിസൂക്ഷ്മമായി ഉപയോഗപെടുത്തിയതാണ് ഈ സിനിയുടെ മറ്റൊരു സവിശേഷത. ബാവുട്ടി (മമ്മുട്ടി)യുടെ മലപ്പുറം മലയാളവും , വനജ(കാവ്യ)യുടെ നീലേശ്വരം ഭാഷയും പ്രേക്ഷകര്‍ക്ക്‌ അരോചകമാവത്ത വിധം സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. അത് തന്നെ ആയിരിക്കണം ഈ സിനിമയിലെ കഥാപത്രങ്ങള്‍ക്കു സാധാരണക്കാരുമായി ഇത്രയധികം അടുക്കാന്‍ കഴിയുന്നത്‌ . തിരകഥാ കൃതിന്റെ സൂക്ഷ്മ നിരീക്ഷണ പാടവമാണ് ദേശ-ഭാഷ കളുടെ സവിശേഷതകളെ പ്രേക്ഷകനെ അനുഭവിപ്പിക്കുന്നത് (മലപ്പുറത്ത് നിന്നും നീലേശ്വരതെത്തുന്ന രംഗം ).

 പ്രാഞ്ചിയേട്ടനും സ്പിരിറ്റും ഇന്ത്യന്‍ റുപ്പീ യും പോലെ ഒരു രഞ്ജിത്ത് ചിത്രം പ്രതീക്ഷിക്കുന്ന വരെ ഈ ചിത്രം നിരാശ പ്പെടുതിയേക്കാം.... എങ്കിലും നന്മയുടെ ലോകത്തേക്ക് പ്രതീക്ഷയോടെ നോക്കിയിരിക്കുന്നവരോടൊപ്പം ഒരു ഓര്‍മ പെടുത്തലായി എന്നും ബാവുട്ടിമാര്‍ ഉണ്ടായിരിക്കും.

Sunday, October 28, 2012

ബസ്‌ സമരം


"ഇല്ല  ഇല്ല  ഇല്ല " .... കണ്ട്ക്ടര്‍ തറപ്പിച്ചു പറഞ്ഞു . "ഇത് ഒരാളോടല്ല... ഇന്ന് രാവിലെ മുതല്‍ ഇതന്ന്യ ആലോള്‍ക്ക് ചോദിക്കാനുള്ളു ... ഒരാള് ചോദിച്ചാല്‍ തൊട്ടടുതിക്കണ ആള്‍ക്കും അതെ ചോദ്യം ...."

ഇഷ്ടന്‍ ഇത്തിരി കളിപ്പിലാണെന്നു തോന്നുന്നു . കുറ്റം പറഞ്ഞിട്ട് കാര്യമില്ല. രണ്ടു ബസ്സിനുള്ള തിരക്കുണ്ട്‌ . പോരാത്തതിനു നേരം ഇത്തിരി വൈകിയാണ് വണ്ടി ഓടുന്നത്. രാവിലെ മുതല്‍ ആളോള്‍ക്ക് ഇതന്നെ ചോദിക്കാനുണ്ടായിരുന്നുള്ളൂ... "ബസ്സുണ്ടോ നാളെ ??" " നാളെ സമരണ്ടോ " .....കലിപ്പ് വന്നില്ലെന്കിലെ അത്ഭുതമുള്ളൂ !!

"അല്ല വന്ദനക്കാര്‍ ഉണ്ടെന്നാണ് പറഞ്ഞത് ".... തിക്കി തിരക്കി പടിയില്‍ നിന്നും കയറാന്‍ തരം നോക്കുന്ന ഒരു യാത്രക്കാരന്‍ തന്റെ അനുഭവ പരിചയം തുറന്നു വച്ചു. "നിങള്‍ ഇങ്ങനെ മാറ്റി പറഞ്ഞാല്‍ എന്താ ചെയ്യാ .. ഞങ്ങടെ ബുന്ധിമുട്ടാരറിയാന്‍ ..."
 പൊതു ജന പിന്തുണ പ്രതീക്ഷിച്ചാണ്  ഇത്തരമൊരു കമന്റ്‌ .

അല്ലെങ്കിലും പേപ്പറിലും ടി വി യിലുമായി വന്ന പരസ്പര വിരുദ്ധ മായ വാര്‍ത്തകള്‍ ആരിലും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതാണ് .... പ്രഖ്യപിച്ചവര്‍ക്ക് തന്നെ എന്നാണ് എന്ന ഒരു തീര്‍പ്പില്ല .... ചിലരുണ്ടെന്നു പറയുന്നു .. മറ്റു ചിലര്‍ ഇല്ലെന്നും ... പിന്‍വാങ്ങാന്‍ ചിലര്‍ പിന്താങ്ങാന്‍ ചിലര്‍.... സര്‍വത്ര കണ്‍ഫ്യൂഷന്‍ !! ഒരു സമാധാനത്തിനു വേണ്ടി യാണ്  ഇവരോട് ചോദിച്ചത് ... ആരെയും കുറ്റം പറയാന്‍ പറ്റില്ല.

" ഇല്ല ഇല്ല ഇല്ല ... ഇനി കേള്‍കത്തോര്‍ ആരെങ്കിലും ഉണ്ടോ ?? പ്ലീസ്‌ .. ഇനി ചോദിക്കരുത് ......ആര്‍ക്കുണ്ടെങ്കിലും ഞങ്ങള്‍ക്കില്ല ....ഇല്ല ഇല്ല ഇല്ല " ദേഷ്യവും സങ്കടവും സഹിച്ചാണ് കുണ്ടുക്ടര്‍ ഇത് പറഞ്ഞത് .

പടിയില്‍ നിന്ന്  കഷ്ടിച്ചു കേറി നിന്നപ്പോഴാണ് മറ്റെയാള്‍ക്ക് ഒരു സംശയം ബാക്കിയായത്‌ . തികച്ചും ന്യായമായ സംശയം. പക്ഷെ ,അപ്പോള്‍ വിളിച്ച ഡബിള്‍ വിസില്‍ മൂളിയത്  എന്റെ കര്‍ണപടങ്ങള്‍ക്ക്  താങ്ങവുന്നതിനപ്പുറമായിരുന്നു

" ബസ്‌ ഇല്ല  ന്നാണോ  സമരം ഇല്ല ന്നാണോ പറഞ്ഞെ ???? "

Wednesday, October 24, 2012

ഹരിശ്രീ

                                                             

ഹരിശ്രീ

അനന്തമാം കാവ്യ സാഗരത്തിന്‍
മണല്‍ പരപ്പില്‍ ഹരിശ്രീ കുരിചിടുബോള്‍
നാദാമൃതം പകരുമംബിക നിത്യമെന്റെ
ഹൃത്താമാരപൂവില്‍ വിളങ്ങിടെണം
ഏകേണമേ നിന്റെ കൃപാ കടാക്ഷം
തെളിഞ്ഞ ബുദ്ധിക്കുമോഴുകുന്ന വാക്കിനും
ഉള്ക്കാന്ബിലെ അക്ഷര പൂക്കള്‍ നിത്യം
നിന്‍ പ്രേമ വര്‍ഷത്തില്‍ തളിര്‍ത്തിടെണം
സാരം നിറഞ്ഞൊഴുകുന്ന നിന്റെ
സംഗീതവര്‍ഷമിവനില്‍ ചോരിഞ്ഞിടെണം
ഞാനെന്ന ഭാവമകറ്റി നിത്യം
ജ്ഞാനംബികേ നിന്നെ നമിച്ചിടെണം
                  

 
                                                               


                                                                    
                                                                   

Sunday, September 2, 2012

താപ്പാന -Reviewപുതുമകളും പ്രത്യേകതകളും ഒന്നും തന്നെ അവകാശപെടനില്ലാത്ത ഒരു കച്ചവട സിനിമ .. 'താപ്പന'യെ അങ്ങനെ ചുരുക്കി വിളിക്കാം. ഒരു ശരാശരി പ്രേഷകന്റെ പ്രതീക്ഷക്കൊതുയരുവാന്‍ സിനിക്കയില്ല എന്നാണ് എനിക്ക് തോന്നിയത്. സിനിമ കൈകാര്യം ചെയ്ത പ്രമേയത്തിലോ  അതിന്റെ  അവതരണത്തിലോ യാതൊരു പുതുമയും അവകാശ പെടനില്ലാത്ത ഈ ചലച്ചിത്രം മാറ്റങ്ങള്‍ക്കു നടുവിലുള്ള മലയാള സിനിമക്ക് ഒരു അപവാദമാണ്.
 

ജയിലില്‍ നിന്നും പുറത്തിറങ്ങിയ മമ്മുട്ടിയുടെ സാംസന്‍ എന്ന കഥാപാത്രം നായികയുടെ(അവളും ജയിലില്‍ നിന്ന് പുറത്തിറങ്ങിയതാണ് ) നാട്ടില്‍ എത്തുന്നതും, തുടര്‍ന്നുള്ള ഹീറോയിസവുമാണ്  സിനിമ കാഴ്ച വക്കുന്നത് . മമ്മുട്ടി തന്നെ ഇത്തരം ഒരുപാടു കഥാപാത്രങ്ങള്‍ നമുക്ക് നല്‍കിയിട്ടുണ്ടല്ലോ !. കഥയിലെ പല മുഹുര്‍ത്തങ്ങളും  നാം കണ്ടു മറന്ന ഒരു പിടി സിനിമകളെ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. അധികം മടുപ്പുണ്ടാക്കാതെ, എല്ലാം വേഗത്തില്‍, പറയുന്ന ഒരു രീതി ആയതിനാല്‍ കൂടതല്‍ ആകാംക്ഷകളോ, പിരിമുരുക്കങ്ങലോ ചിത്രം നല്‍കുന്നില്ല.  ഇതിനിടയിലും മമ്മുട്ടി തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തുന്നു എന്നത് അഭിനന്ദനീയം തന്നെ. കഥാപത്രത്തിന്റെ മാനറിസങ്ങള്‍ സ്ഥായിയായി നിലനിര്‍ത്താന്‍ അദ്ദേഹം ശ്രമിക്കുന്നത് പുതിയ തലമുറ കണ്ടു പഠിക്കേണ്ടതാണ്. മണിക്കുട്ടന്‍ എന്ന വില്ലന്‍  കഥാപാത്രവും എടുത്തു പറയാവുന്നതാണ് . 

ചിത്രത്തിലെ വിദ്യാസാഗര്‍ ഈണമിട്ട വിജയ്‌ യേശുദാസ് പാടിയ 'ഊരു പേരും അറിയാതെ ' , എന്ന ഗാനം പതിയെ പതിയെ മനസ്സില്‍ കേരുന്നതയാണ് അനുഭവപെട്ടത്‌.  സിനിമ കഴിഞ്ഞിരന്പോള്‍ തന്നെ കഥാപത്രങ്ങളും മുഹുര്തങ്ങളും മരവില്യിലേക്ക് മായുന്നത് പ്രമേയത്തിന്റെ പുതുമ ഇല്ലായ്മ കൊണ്ട് തന്നെ  ആണ്. 

Tuesday, June 5, 2012

ചിരിപ്പിക്കുന്നവര്‍

                                 ചിരിപ്പിക്കുന്നവര്‍

ചാര്‍ജില്ലെങ്കിലും  ടോര്‍ചെടുത്തത്
രാത്രിയെ പറ്റിക്കാനായിരുന്നു
കരണ്ടില്ലെങ്കിലും സ്വിച്ച് ഓണ്‍ ചെയ്തത്
വരുമെന്ന പ്രതീക്ഷയിലായിരുന്നു
പ്രതീക്ഷകള്‍ എല്ലാം കൊഴിഞ്ഞിട്ടും
ധൈര്യമില്ലാഞ്ഞിട്ടും ,
ഉള്ളില്‍ കരഞ്ഞിട്ടും, മുഖം ചിരിപ്പിച്ചത്
അവരെ ചിരിപ്പിക്കാനായിരുന്നു...

Friday, May 11, 2012

കുടയും, കുറച്ചു വിശേഷങ്ങളും


 കുടയും, കുറച്ചു വിശേഷങ്ങളും

ഈ വേനക്കാലത്ത് വേണോ ഈ വര്‍ത്താനം എന്ന് തോന്നുന്നുണ്ടാവും ! 


അപ്രതീക്ഷിതമായി മഴ വന്നപ്പോഴാണ്  കുട അന്വേഷിച്ചത്. മഴകാലം കഴിഞ്ഞപ്പോള്‍ എടുത്തു വച്ചതാണ്. 

അവിചാരിതമായി ടിവിയില്‍ കണ്ട കുട പരസ്യവും, മനസ്സില്‍ തോന്നിയ ചില നുറുങ്ങു ചിന്തക
ളുമാണ്  ഈ സാഹസത്തിലെത്തിച്ചത് . ചിലതെല്ലാം മറ്റെവിടെയോ വായിച്ചതോ, മറ്റാരൊക്കെയോ പറഞ്ഞതുമാണ്. എന്നാലും, എല്ലാം സഹിക്കുന്ന നിങ്ങളെ ഈശ്വരന്‍ രക്ഷിക്കട്ടെ !!!

"കുടയുടെയും ബാഗിന്റെയും കാലമായല്ലോ ല്ലേ ?" 

 മഴ കാലംതെറ്റിയാണെങ്കിലും ജൂണില്‍ സ്കൂള്‍ തുറക്കുന്പോള്‍ ബാഗും കുടയും നമ്മുടെ പരമ്പരാഗത ചിട്ടകളില്‍ ഒന്നാണല്ലോ. ഇനി പരസ്യത്തിന്റെ അഞ്ചു കളിയായിരിക്കും.

വെറുതെയിരുന്നു പരസ്യം കാണുബോള്‍
ഓര്‍മ വന്നത് പോപ്പി കുടയുടെ പരസ്യം തന്നെയാണ്.  കുട പരസ്യങ്ങളിലെ സര്‍വകാല ഹിറ്റായ ഇതിനെ പറ്റി രവി മേനോന്‍ പട്ടെഴുതില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. 
" മഴ മഴ കുട കുട മഴ വന്നാല്‍ പോപ്പി കുട" എന്നത് പഴഞ്ചൊല്ല് പോലെ നമ്മുടെ മഴക്കാലത്തിന്റെ ഓര്‍മയായിരിക്കുന്നു. ( "ഗുരുജിയോട് ചോദിയ്ക്കാന്‍ പറ്റിയ ചോദ്യമല്ലേ ഇത് !!"). മുറ്റത്ത്‌ മഴയില്‍ പോപ്പികുട്ടന്‍മാരെ പോലെ തുള്ളിച്ചാടാന്‍ കൊതിക്കാത്ത ബാല്യങ്ങള്‍ കുറവായിരിക്കും. പരസ്യത്തില്‍ വന്ന 'മോട്ടതലയന്റെ ' അകാലമായ വിടവാങ്ങല്‍ ചിലരെങ്കിലും ഒരു വേദനയോടെ ഓര്‍ക്കുന്നുണ്ടാവും.

സമുഹത്തിലും സമുദായത്തിലും വിചാര വിപ്ലവത്തിന് തറക്കല്ലിട്ട വി. ടി യുമായി ബന്ധപെട്ടതാണ് മറ്റൊരു കുട പരസ്യം. തിയ്യാടി പെണ്‍കുട്ടിയില്‍ നിന്നും പകര്‍ന്നു കിട്ടിയ അക്ഷരാഗ്നിയിലൂടെ ആദ്യമായി കുട്ടിവായിച്ചതു പോതിക്കടലസ്സിലെ ' മാന്‍ മാര്‍ക്ക്‌ 'കുടയുടെ പരസ്യമായിരുന്നു. പില്‍കാല ജീവിതത്തില്‍ ആ സംഭവത്തിന്റെ സ്വാധീനം തന്റെ ആത്മകഥയില്‍ അദ്ദേഹം പറയുന്നുണ്ട്.


മുത്തശ്ശിയുടെ കുട അവര്‍ക്ക് ഒരു ഊന്നു കൂടിയായിരുന്നു. അലങ്കാരങ്ങളോട് കൂടിയ പ്രൊഫഷണല്‍ വാക്കിംഗ് സ്റ്റിക് കുടകള്‍ ഇന്ന് സുലഭമാണ് .   ആറ്റവും തന്മാത്രയുമായി ചെറുതാവുന്ന കുടകള്‍ക്കിടയിലെക്ക് വലിയ കാലന്‍ കുടയും തൂക്കി വരുന്ന 'ധിക്കരികളെ' കാമ്പുസില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകുമല്ലോ.


ശീലങ്ങള്‍ക്കൊപ്പം കുടശ്ശീലകളും മാറിത്തുടങ്ങി....
വെയിലത്തും മഴയത്തും ഉപയോഗിക്കാനുള്ളത്, uv വികിരണ പ്രതിരോധമുള്ളത് , പ്ലാസ്റ്റിക്‌ ബാഗ്‌ ഉള്ളത് , പ്ലാസ്റ്റിക്‌ തൊട്ടു തീണ്ടാത്തത് , വെള്ളം തട്ടാത്തത് , വെള്ളം ചീറ്റുന്നത്, .... അങ്ങനെ അങ്ങനെ വര്‍ണങ്ങളും വിസ്മയങ്ങളുമായി വിപണികള്‍ സജീവമാകുകയാണ്.

നിങ്ങളും കുടവാങ്ങാന്‍ ഇറങ്ങായി
ല്ല്യെ? 


ഞാന്‍ ഒന്നുകൂടി നോക്കട്ടെ, തട്ടിന്‍ പുറത്തോ മറ്റോ മാറ്റിവച്ചിട്ടുണ്ടാകും.... 


സസ്നേഹം
മനു മാധവന്‍

Friday, April 13, 2012

ആവേശമായി അരങ്ങേറ്റംചേലക്കര: തോന്നുര്‍ക്കര ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ കലാമണ്ഡലം ശ്രി കൃഷ്ണന്‍ കുട്ടിയുടെ ശിക്ഷണത്തില്‍ മേളമഭ്യസിച്ച പതിമുന്നു വാദ്യ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം ഹൃദ്യമായി. ഏപ്രില്‍ ൧൪, വിഷു ദിവസം കാലത്ത് തോന്നുര്‍ക്കര നരിമട അന്തിമാഹകാളന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു അരങ്ങേറ്റം. ജില്ലപഞ്ഞയത്തംഗം ശ്രി വേണുഗോപാല മേനോന്‍ , പഞ്ചായത്തംഗം വത്സല , തുടങ്ങിയ വിസിഷ്ടാതിധികളും നാട്ടുകാരുടെയും സാനിധ്യത്തിലായിരുന്നു ചടങ്ങ്. ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിലുള്ള വാദ്യ വിദ്യാലയത്തിലെ മുന്നാമത്തെ ബാച്ച് ആണ് ഇപ്പോള്‍ അരങ്ങേറ്റം നടത്തിയത്.