(എഞ്ചിനീയരിങ്ങ് കോളേജ് ജീവിതത്തിലെ പ്രധാന ഘടക മായിരുന്ന ലാബ് കോട്ടിനെ കുറിച്ച് ഒന്ന് ഓർക്കുന്നു )
ഇവിടെ പ്രപഞ്ച പരീക്ഷണ ശാലയിൽ
ഞങ്ങളണിഞ്ഞു ലാബ് കോട്ട്
പുതിയൊരു ജീവിത വഴിയിലണഞ്ഞു
ഇണ പിരിയാതീ ലാബ് കോട്ട്
പുത്തനുടുപ്പുകൾ പലതുണ്ടെങ്കിലും
ചെത്തി നടക്കാമേന്നാലും
ലാബുകൾ ചെയ്യാൻ വേണം മുകളിലായ്
ഒത്തു കിടക്കും ലാബ് കോട്ട്
വര കുറി മാറി യുണിഫോമുകൾ
വര വരിവറിയാതെ പോകുബോൾ
നില്ക്കുന്നു ഈ ലാബ് കോട്ട് എന്നും
നീലിമ തെല്ലും ചോരാതെ
കരിപുക നിറയും ലാബിലണിഞ്ഞു
കവചമായ് ഞങ്ങൾ ലാബ് കോട്ട്
എരി പൊരി വെയിലിൽ ഭൂമിയളക്കാൻ
പരിചിതമായി ലാബ് കോട്ട്
നിന്നെ മറന്നാൽ ഞങ്ങൾ ക്കെന്നും
മേളം ചെന്പട പഞ്ചാരി
നിന്നെ തേടി ത്തേടി നടക്കും
ബ്രാഞ്ചുകൾ തോറും സഞ്ചാരി
നിന്നെ തേടി കലാലയ വീഥിയി -
ലലയവെ നെഞ്ചിൽ കവിയില്ല
കണ്ണിൽ സുന്ദരി മാരില്ല
കനിവേറും സഹകരണം മാത്രം
ഒടുവിൽ തളർന്നാ നെല്ലി മരതണ
ലേറ്റ് കിതച്ചു കിടക്കുന്പോൾ
ഒരു തണലായി വരുന്നു പരിചിത
മല്ലാത്താളും ലാബ് കൊട്ടും
പേരറിയില്ല ബ്രാഞ്ച് അറിയില്ല
ആണോ പെണ്ണെന്നറിയില്ല
പുതിയൊരു സൌഹൃദ പുളകം വിരിവൂ
പുഞ്ചിരി അതിനൊരു സമ്മാനം
നാന ലാബുകൾ കേറി ഇറങ്ങി
വിയർപ്പതിലേറ്റു കുതിർന്നാലും
നാറുന്നില്ലവ ഞങ്ങളിലായിരം
ഓർമകൾ പെയ്യും ലാബ് കോട്ട്
മാറ്റമതേറ്റു പിടിച്ചീ തലമുറ
തലമുറ മാറുന്നെന്നാലും
ഇവിടെ സമത്വ കാഹള മായി
മാറാതെന്നും ലാബ് കോട്ട്
കാലമതേറെ പോയാലും പല -
ചോലകൾ വഴികൾ മറന്നാലും
കീറുന്നില്ലവ കറ പുരളാത്തോരു
സൌഹൃദ വർണ്ണ പതാകകളായ്
ഞങ്ങടെ വീര കലാലയ ജീവിത
സ്മൃതി പടലങ്ങൾ തിരയുന്പോൾ
പോരുക പോരുക ഞങ്ങളിലോർമ്മതൻ
തേര് തെളിക്കാൻ ലാബ് കോട്ടെ !!!
ഞങ്ങളണിഞ്ഞു ലാബ് കോട്ട്
പുതിയൊരു ജീവിത വഴിയിലണഞ്ഞു
ഇണ പിരിയാതീ ലാബ് കോട്ട്
പുത്തനുടുപ്പുകൾ പലതുണ്ടെങ്കിലും
ചെത്തി നടക്കാമേന്നാലും
ലാബുകൾ ചെയ്യാൻ വേണം മുകളിലായ്
ഒത്തു കിടക്കും ലാബ് കോട്ട്
വര കുറി മാറി യുണിഫോമുകൾ
വര വരിവറിയാതെ പോകുബോൾ
നില്ക്കുന്നു ഈ ലാബ് കോട്ട് എന്നും
നീലിമ തെല്ലും ചോരാതെ
കരിപുക നിറയും ലാബിലണിഞ്ഞു
കവചമായ് ഞങ്ങൾ ലാബ് കോട്ട്
എരി പൊരി വെയിലിൽ ഭൂമിയളക്കാൻ
പരിചിതമായി ലാബ് കോട്ട്
നിന്നെ മറന്നാൽ ഞങ്ങൾ ക്കെന്നും
മേളം ചെന്പട പഞ്ചാരി
നിന്നെ തേടി ത്തേടി നടക്കും
ബ്രാഞ്ചുകൾ തോറും സഞ്ചാരി
നിന്നെ തേടി കലാലയ വീഥിയി -
ലലയവെ നെഞ്ചിൽ കവിയില്ല
കണ്ണിൽ സുന്ദരി മാരില്ല
കനിവേറും സഹകരണം മാത്രം
ഒടുവിൽ തളർന്നാ നെല്ലി മരതണ
ലേറ്റ് കിതച്ചു കിടക്കുന്പോൾ
ഒരു തണലായി വരുന്നു പരിചിത
മല്ലാത്താളും ലാബ് കൊട്ടും
പേരറിയില്ല ബ്രാഞ്ച് അറിയില്ല
ആണോ പെണ്ണെന്നറിയില്ല
പുതിയൊരു സൌഹൃദ പുളകം വിരിവൂ
പുഞ്ചിരി അതിനൊരു സമ്മാനം
നാന ലാബുകൾ കേറി ഇറങ്ങി
വിയർപ്പതിലേറ്റു കുതിർന്നാലും
നാറുന്നില്ലവ ഞങ്ങളിലായിരം
ഓർമകൾ പെയ്യും ലാബ് കോട്ട്
മാറ്റമതേറ്റു പിടിച്ചീ തലമുറ
തലമുറ മാറുന്നെന്നാലും
ഇവിടെ സമത്വ കാഹള മായി
മാറാതെന്നും ലാബ് കോട്ട്
കാലമതേറെ പോയാലും പല -
ചോലകൾ വഴികൾ മറന്നാലും
കീറുന്നില്ലവ കറ പുരളാത്തോരു
സൌഹൃദ വർണ്ണ പതാകകളായ്
ഞങ്ങടെ വീര കലാലയ ജീവിത
സ്മൃതി പടലങ്ങൾ തിരയുന്പോൾ
പോരുക പോരുക ഞങ്ങളിലോർമ്മതൻ
തേര് തെളിക്കാൻ ലാബ് കോട്ടെ !!!
മനു വളരെ നല്ല കവിത , അഭിനന്ദനങ്ങൾ !!!!
ReplyDeleteithu vayicha udane nhan ente lab coat podi thattiyeduthu manu....really nostalgic....
ReplyDelete