Thursday, August 1, 2013

സൌഹൃദം




കലണ്ടരെത്രയൊ മറഞ്ഞു  പോകുമെങ്കിലും ചിരം
മറഞ്ഞു പോയിടാത്തതൊന്നു ഈ മുഹൂർത്ത മല്ലയോ
നമുക്കു  നമ്മളെ തിരിച്ചറിഞ്ഞു നാം നടത്തിയ
മനോഭിരാമ സർഗ സഞ്ചയം
തുടർ കിനാവിലെന്ന പോലെ നമ്മിൽ എന്നു മെത്തിടും
മറക്കുവാനവതില്ല നമ്മൾ  അത്ര ചേർന്നു പോയ് !

ഈ കലാലയം നമുക്ക് ജീവനായി തീർന്നതും
നാം അതിന്റെ ജീവനായി തീർന്ന  നല്ല നാളുകൾ
ഓർമയിലൊരു കണിക ബാക്കി നില്ക്കും നാൾ വരെ
മറക്കുകില്ല മായുകില്ല മണ്ണിൽ  ഞാൻ ചേരും വരെ !

എന്റെ സ്വപ്നവും കവിത വിത്തെറിഞ്ഞ പാടവും
എന്നിൽ നിന്നകറ്റി കൊണ്ട് പോയിടുന്ന കാലമേ
ഓർമയായ് മനസ്സിലിന്നു കൊണ്ട് പോയിടട്ടെ ഞാൻ
ഒന്ന് മാത്രം ഒന്ന് മാത്രം ഞങ്ങൾ തീർത്ത സൌഹൃദം !

- മനോഹരമായ ഈ കാലഘട്ടം സമ്മാനിച്ച പ്രിയപെട്ടവർക്കു  സസ്നേഹം മനു

3 comments:

  1. മനു ഈ പോസ്റ്റിനു എന്ത് എഴുതണം എന്ന് അറിയുന്നില്ല. വാക്കുകളെല്ലാം പരാജയപെടുന്നത് പോലെ.ഹൃദയ വികാരങ്ങൾ പൂർണമായും രേഖപെടുത്താൻ ഭാഷ ഇനിയും ഒരുപാട് പുരൊഗമിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  2. muji.....
    you are right..........................................................................................................................................................................................................................................................................................................................................................

    ReplyDelete
  3. Mujeeb, even though some are NP Complete problems, it can be reduced to some another problem. So instead of completely describing the heart feelings, Just pray to happen the same-what we got earlier- everywhere in our life. That will be great since these period of life becomes model for the rest :-)

    ReplyDelete