ഉറക്കം
" ഇവന്റെ ഒറക്കം ഞാന്‍ സമ്മതിച്ചിട്ടുണ്ട് "ഒഴിവു സമയത്ത് കൂടിയ സൊറ പറച്ചില്‍ എങ്ങനെയോ 'ഉറക്ക'ത്തിലേക്ക് ചെന്നെത്തിയപ്പോള്‍ കുറച്ചുറക്കെ കേട്ടൊരു കമന്റ് !
"മ്മ് ടെ കോളേജ് ബസ്സില്‍ കെടന്നു ഇങ്ങനെ തലേം കുത്തി ഉറങ്ങണച്ചാലോ ! ബാക്കീള്ളൊരു നിക്കാന്‍ തന്നെ ബുന്ധിമുട്ടാ..."
ബസ്സിലും പുറത്തു മായുള്ള വര്‍ണ്ണ ശബള മായ കാഴ്ച കളിലേക്ക് വഴുതി വീഴാതെ 'ബസ്സുറക്കം' ഒരു വൃത മാക്കി മാറ്റിയ അവനെതിരെയുള്ള പൊതുവിചരണക്കുള്ള കോപ്പുകൂട്ടലായിരുന്നു അത്.
"അല്ലതിപ്പോ എന്താ ചെയ്യാ? വായിക്കാച്ചാ കണ്ണ് കേടുവരും , തലവേദന വേറേം . വര്‍ത്താനം പറയാച്ച എന്താ പറയാ ? ആരോടാ പറയാ? എല്ലാരും ഇതൊക്കന്യ സ്ഥിതി . " താത്കാല രക്ഷക്കായെങ്കിലും അവന്‍ പ്രതിവാദം നിരത്തി .
"അത് ന്ന ഡാ നല്ലത് . നീ ഒറങ്ങിക്കോ... പക്ഷേങ്കില് ഇങ്ങനെ അന്തം വിട്ടു ഒരങ്ങര് ത് ട്ടോ !! "
അതിലവന്‍ നന്നായൊന്നു ചൂളി.
അവനും തോന്നീട്ടുണ്ട് ... പലപ്പോഴും സീറ്റ് കിട്ടാതെ കബിയില്‍ എത്തിപിടിച്ച കയ്യിന്റെ കോണളവും നോക്കി, ഓരോ ഗട്ടരുകളും ബ്രീക്കിങ്ങും അറിഞ്ഞ് യാത്ര ചെയ്യേണ്ടി വരുന്ന 'അസുലഭ' നിമിഷങ്ങളില്‍... സീറ്റ് കിട്ടയ 'അഹങ്കാരികള്‍' പാടും കേട്ട് സുഗര നിദ്രയെ ആസ്വദിക്കുബോള്‍ ഈ തലകുത്തി ഉറക്കം ബോറാണെന്ന് അവനും തോന്നാറുണ്ട് . പക്ഷെ സീറ്റ് കിട്ട്യാല്‍ , നില്‍ക്കുന്നവനോട് ഒരു പുച്ഛമാണ് . എങ്കിലും ബസ്സിലെ കാറ്റു തട്ടിയാല്‍ ഉറങ്ങി പോകും .
"അതൊന്നും സാരല്ല്യടാ ... ഇന്നാള് ഒരീസം ഞാനൊറങീട്ടു അറിഞ്ഞത് രണ്ടു സ്റ്റോപ്പ് കഴിഞ്ഞിട്ടാ... പിന്നെ ഒന്ന് സംഭവിക്കാത്ത മട്ടില്‍ ഇറങ്ങി അടുത്ത ബസ്സില്‍ തിരിച്ചു കേറി ". ക്രൂശിതന് എവിടെ നിന്നോ കിട്ടി ഒരു ധാര്‍മിക പിന്തുണ .
"അല്ലെങ്കിലും ബുസ്സിലുരങ്ങിയാല്‍ എന്താ കുഴപ്പം ? അതൊരു സുഖാണ്. അനുഭവിച്ചറിയേണ്ട ആത്മ സുഖം . എല്ലാം വിട്ട് മനസ്സ് കുറച്ചു നേരമെങ്കിലും ഇരിക്കുന്നെങ്കില്‍ അതൊരു ഭാഗ്യമല്ലേ ? ആ ഒരു സമാധനമല്ലേ ഇന്ന് ഇല്ലാതെ പോയിരിക്കുന്നത്? അതിനു വേണ്ടി ചിലര്‍ തപസ്സു ചെയ്യുന്നു... മറ്റു ചിലര്‍ ലഹരികളിലൂടെ അതെന്വേഷിക്കുന്നു ... പണിയെടുക്കുന്നു ... കടലിലും കായലിലും അതെന്വേഷിച്ചു നടക്കുന്നു ... ശങ്കരനും ബുദ്ധനും അത് തന്നെ അല്ലെ അന്വേഷിച്ചത് ? ഇത് അതൊന്നുമില്ലാതെ കുറച്ചു നേരം ഇരിക്കനാകുന്നുവെങ്കില്‍ അതൊരു പരമ ഭാഗ്യമല്ലേ? മിഥ്യയായ ലോകത്തില്‍ നിന്ന്മുള്ള വിടുതലാണത്രേ യഥാര്‍ഥ ധ്യാനം . അങ്ങനെ നോക്കുബോള്‍ ഇതൊരു ധ്യാനം തന്നെ അല്ലെ ?"
താത്വികമായ അവന്റെ വാദങ്ങള്‍ കേട്ട് മറ്റുള്ളവര്‍ സ്തംബ്ധമായി നില്‍ക്കുബോള്‍ തന്നെ ക്ലാസ്സ് തുടങ്ങി. ഒരിടവേളയില്‍ തിരിഞ്ഞു നോക്കുബോള്‍ , പണ്ട് മാഷ് ക്ലാസ്സില്‍ പറഞ്ഞിട്ടുള്ള , അദ്ധ്യാപകനായുള്ള അവന്റെ ഇടക്കാലവാസത്തില്‍ ഓര്‍ത്തിട്ടുള്ള ആ ആപ്തവാക്യം അവന്‍ മനസ്സില്‍ ഉരുവിട്ടു:
" ക്ലാസ്സില്‍ ഉറങ്ങുന്നവര്‍ ഭാഗ്യവാന്‍ മാര്‍
അവര്‍ക്ക് സ്വപ്നമെങ്കിലും നഷ്ടപ്പെടുന്നില്ലല്ലോ "
// " ക്ലാസ്സില്‍ ഉറങ്ങുന്നവര്‍ ഭാഗ്യവാന്‍ മാര്‍, അവര്‍ക്ക് സ്വപ്നമെങ്കിലും നഷ്ടപ്പെടുന്നില്ലല്ലോ "//
ReplyDeleteOormmayund, neeyannu paranja ee varikal... Kidilan kurippu; Enikkishtappettu, Kaaranam bus-urakka'kaaril oraaalaanu njaanum! Sheriya, atinte oru sugham vereyaaa!!!
ഈ കഥയിലെ രംഗങ്ങളും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമാണ് ഏതെങ്കിലും പീ ജീ ക്ലാസ്സുമായി ഇതിനു സാദ്രശ്യം തോന്നുന്നുവെങ്കില്‍ അത് തികച്ചും യാദ്ര് ശ്ചിക്കം മാത്രമാണ്
ReplyDelete