Friday, January 11, 2013

നന്മയുടെ അവകാശികള്‍

ഉയര്‍ന്നോരുത്സാഹത്താല്‍ ഞങ്ങളുത്സവം തീര്‍ക്കും
ക്ലാസ്സിലെക്കയന്നൊരു തിങ്കളാഴ്ചയോ മറ്റോ
പ്രാകൃതമല്ലെന്നാലും ദുഖ ഭാരത്താലാവാം
വാടിയ മുഖവുമായ്  നില്‍ക്കുന്നമ്മയും കുഞ്ഞും
നര്‍മദയെന്നോ ബംഗ്ലൂരെന്നോ മറ്റെന്തോ ചൊല്ലി
നന്മതന്‍ കവാടങ്ങള്‍ തുറക്കാന്‍ നിന്ന് കെഞ്ചി
ഭാഷകള്‍ നോക്കുകുത്തികളായീടുന്നു 
നന്മയും ഹൃദയവും ആശയം കൈമാറബോള്‍

താലിമേല്‍ പിടിച്ചവള്‍ കേഴുന്നു പതിയുടെ
രോഗ മോചനത്തിനായ്‌  ഒരു കൈനീട്ടം മാത്രം
ഓമനയായ തന്റെ പിഞ്ചു പൈതലേ കൊണ്ടും
ഔദാര്യം ചോദിക്കുന്ന നിസ്സഹായത കണ്ടു
അന്ന് ഞാന്‍ നാടകം പോല്‍ അമ്മ തന്‍ മുന്നില്‍
ഭിക്ഷാംദേഹിയായ്  നിന്നോരുപനയന കര്‍മ്മമോര്‍ത്തു
അന്നതു കര്‍മ്മമായി ; ഇന്നേതു  കര്‍മഫലം
ശപിക്കുമാവള്‍  തന്നെ തന്നെയും വിധിയേയും
നെഞ്ചകം കലങ്ങുമാ  കണ്ണീരിന്‍ വൃത്താന്തത്തില്‍
ഞാനൊന്നും ഓര്‍ത്തതില്ല  നീതിയും നിയമവും
ചതികള്‍ കണ്ടതില്ല നിസ്സഹായതയുടെ
അപല ജന്മത്തിന്റെ വ്യഥകള്‍ മാത്രമോര്‍ത്തു
ധര്‍മത്തിനായി  നീട്ടും കൈകളില്‍ കണ്ടതില്ല-
ധര്‍മതുരുബിന്റെ മാരകായുധങ്ങളും
ധര്‍മം നല്‍കുക നിങ്ങളധര്‍മ്മിയായിട്ടെന്നെ
പ്പോലെയാവരുതെന്ന സന്മാര്‍ഗ പാഠമോര്‍ത്തു
ഹൃദയം കൊണ്ടവള്‍ക്കായി പ്രാര്‍ഥിച്ചു സുഹൃത്തിനോ-
ടോപ്പമെന്‍ ചെറുതുക ധര്‍മമായ്  നല്‍കി ഞാനും

ഏറേ നേര മായില്ലതിന്നു ശേഷം കണ്ടു
കുറ്റവിസ്താരത്തിന്‍ കൂട്ടിലാ ചെറു കിളി
ചെയ്തതു തെറ്റെ ന്നാര്‍ത്തു കരയുന്നവള്‍
മുന്നില്‍ പേടിച്ചു വിറക്കുന്നു കൂടെയുള്ളാ  പൈതലും
കദനം നിറയുമാ കഥകള്‍ മാറി മാറി
പറഞ്ഞു കരയുന്നു കണ്ണീരും കാശാക്കുന്നു 


" ഇന്നലെ ഇവളെ ഞാന്‍ കണ്ടതു ബസ്‌ സ്റ്റാന്‍ഡിലെ
തിരക്കില്‍ മറ്റേതോ കഥയും കിനാവുമായ്  "
ചുറ്റുമുള്ളാള്‍ കൂട്ടങ്ങള്‍ കയര്‍ത്തു പറയുന്നു
"കാപട്യം ഇവളുടെ കണ്ണീരും കഥകളും "


തരിച്ചു നിന്നോരെന്നില്‍ തിളച്ച വേനലിലെ
പുഴപോല്‍ അനുകബ വറ്റി എങ്ങോട്ടോ പോയീ
ധര്‍മസങ്കടമെന്നില്‍ വരുത്തിയവളുടെ
കണ്ണുനീര്‍ സത്യമെന്നോ കള്ളമെന്നറിയാതെ
ഉദ്വേഗജനകമാം സ്വല്പനേരത്തിന്‍ ശേഷം
കണ്ണുനീര്‍ വിജയിച്ചു സത്യമല്ലെങ്കില്‍ കൂടി
മോഹങ്ങള്‍ പേറി കിളി മറഞ്ഞു പോയി എന്നില്‍
ബാക്കി നില്‍ക്കുന്നതിപ്പോള്‍ ഒരു സംശയം മാത്രം 


നാളെയെന്‍ മുന്നില്‍ വിധി വാചകം ചൊല്ലി നന്മ-
തിന്മകള്‍ മുഖംമൂടിയണിഞ്ഞു  വന്നു നില്‍ക്കേ
എങ്ങനെ തിരിച്ചറിടും  ചെകുത്താനോ
ആശതന്‍ ചിറകറ്റ വെള്ളരി പിറാക്കളൊ
ഉത്തരം പറയ്ക നീ സത്യമേ കാലത്തിന്റെ
സ്നിഗ്ദ്ധമാം മൂകതയില്‍ ഓടിപോയ്‌ ഒളിക്കാതെ

No comments:

Post a Comment