"ഇല്ല ഇല്ല ഇല്ല " .... കണ്ട്ക്ടര്‍ തറപ്പിച്ചു പറഞ്ഞു . "ഇത് ഒരാളോടല്ല... ഇന്ന് രാവിലെ മുതല്‍ ഇതന്ന്യ ആലോള്‍ക്ക് ചോദിക്കാനുള്ളു ... ഒരാള് ചോദിച്ചാല്‍ തൊട്ടടുതിക്കണ ആള്‍ക്കും അതെ ചോദ്യം ...."
ഇഷ്ടന്‍ ഇത്തിരി കളിപ്പിലാണെന്നു തോന്നുന്നു . കുറ്റം പറഞ്ഞിട്ട് കാര്യമില്ല. രണ്ടു ബസ്സിനുള്ള തിരക്കുണ്ട് . പോരാത്തതിനു നേരം ഇത്തിരി വൈകിയാണ് വണ്ടി ഓടുന്നത്. രാവിലെ മുതല്‍ ആളോള്‍ക്ക് ഇതന്നെ ചോദിക്കാനുണ്ടായിരുന്നുള്ളൂ... "ബസ്സുണ്ടോ നാളെ ??" " നാളെ സമരണ്ടോ " .....കലിപ്പ് വന്നില്ലെന്കിലെ അത്ഭുതമുള്ളൂ !!
"അല്ല വന്ദനക്കാര്‍ ഉണ്ടെന്നാണ് പറഞ്ഞത് ".... തിക്കി തിരക്കി പടിയില്‍ നിന്നും കയറാന്‍ തരം നോക്കുന്ന ഒരു യാത്രക്കാരന്‍ തന്റെ അനുഭവ പരിചയം തുറന്നു വച്ചു. "നിങള്‍ ഇങ്ങനെ മാറ്റി പറഞ്ഞാല്‍ എന്താ ചെയ്യാ .. ഞങ്ങടെ ബുന്ധിമുട്ടാരറിയാന്‍ ..."
പൊതു ജന പിന്തുണ പ്രതീക്ഷിച്ചാണ് ഇത്തരമൊരു കമന്റ് .
അല്ലെങ്കിലും പേപ്പറിലും ടി വി യിലുമായി വന്ന പരസ്പര വിരുദ്ധ മായ വാര്‍ത്തകള്‍ ആരിലും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതാണ് .... പ്രഖ്യപിച്ചവര്‍ക്ക് തന്നെ എന്നാണ് എന്ന ഒരു തീര്‍പ്പില്ല .... ചിലരുണ്ടെന്നു പറയുന്നു .. മറ്റു ചിലര്‍ ഇല്ലെന്നും ... പിന്‍വാങ്ങാന്‍ ചിലര്‍ പിന്താങ്ങാന്‍ ചിലര്‍.... സര്‍വത്ര കണ്‍ഫ്യൂഷന്‍ !! ഒരു സമാധാനത്തിനു വേണ്ടി യാണ് ഇവരോട് ചോദിച്ചത് ... ആരെയും കുറ്റം പറയാന്‍ പറ്റില്ല.
" ഇല്ല ഇല്ല ഇല്ല ... ഇനി കേള്‍കത്തോര്‍ ആരെങ്കിലും ഉണ്ടോ ?? പ്ലീസ് .. ഇനി ചോദിക്കരുത് ......ആര്‍ക്കുണ്ടെങ്കിലും ഞങ്ങള്‍ക്കില്ല ....ഇല്ല ഇല്ല ഇല്ല " ദേഷ്യവും സങ്കടവും സഹിച്ചാണ് കുണ്ടുക്ടര്‍ ഇത് പറഞ്ഞത് .
പടിയില്‍ നിന്ന് കഷ്ടിച്ചു കേറി നിന്നപ്പോഴാണ് മറ്റെയാള്‍ക്ക് ഒരു സംശയം ബാക്കിയായത് . തികച്ചും ന്യായമായ സംശയം. പക്ഷെ ,അപ്പോള്‍ വിളിച്ച ഡബിള്‍ വിസില്‍ മൂളിയത് എന്റെ കര്‍ണപടങ്ങള്‍ക്ക് താങ്ങവുന്നതിനപ്പുറമായിരുന്നു
" ബസ് ഇല്ല ന്നാണോ സമരം ഇല്ല ന്നാണോ പറഞ്ഞെ ???? "
nalla rsamlla kadha.... oppam sadarana bussil undakarulla sambhavam...
ReplyDelete