ജയിലില്‍ നിന്നും പുറത്തിറങ്ങിയ മമ്മുട്ടിയുടെ സാംസന്‍ എന്ന കഥാപാത്രം നായികയുടെ(അവളും ജയിലില്‍ നിന്ന് പുറത്തിറങ്ങിയതാണ് ) നാട്ടില്‍ എത്തുന്നതും, തുടര്‍ന്നുള്ള ഹീറോയിസവുമാണ് സിനിമ കാഴ്ച വക്കുന്നത് . മമ്മുട്ടി തന്നെ ഇത്തരം ഒരുപാടു കഥാപാത്രങ്ങള്‍ നമുക്ക് നല്‍കിയിട്ടുണ്ടല്ലോ !. കഥയിലെ പല മുഹുര്‍ത്തങ്ങളും നാം കണ്ടു മറന്ന ഒരു പിടി സിനിമകളെ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. അധികം മടുപ്പുണ്ടാക്കാതെ, എല്ലാം വേഗത്തില്‍, പറയുന്ന ഒരു രീതി ആയതിനാല്‍ കൂടതല്‍ ആകാംക്ഷകളോ, പിരിമുരുക്കങ്ങലോ ചിത്രം നല്‍കുന്നില്ല. ഇതിനിടയിലും മമ്മുട്ടി തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തുന്നു എന്നത് അഭിനന്ദനീയം തന്നെ. കഥാപത്രത്തിന്റെ മാനറിസങ്ങള്‍ സ്ഥായിയായി നിലനിര്‍ത്താന്‍ അദ്ദേഹം ശ്രമിക്കുന്നത് പുതിയ തലമുറ കണ്ടു പഠിക്കേണ്ടതാണ്. മണിക്കുട്ടന്‍ എന്ന വില്ലന്‍ കഥാപാത്രവും എടുത്തു പറയാവുന്നതാണ് .
ചിത്രത്തിലെ വിദ്യാസാഗര്‍ ഈണമിട്ട വിജയ് യേശുദാസ് പാടിയ 'ഊരു പേരും അറിയാതെ ' , എന്ന ഗാനം പതിയെ പതിയെ മനസ്സില്‍ കേരുന്നതയാണ് അനുഭവപെട്ടത്. സിനിമ കഴിഞ്ഞിരന്പോള്‍ തന്നെ കഥാപത്രങ്ങളും മുഹുര്തങ്ങളും മരവില്യിലേക്ക് മായുന്നത് പ്രമേയത്തിന്റെ പുതുമ ഇല്ലായ്മ കൊണ്ട് തന്നെ ആണ്.
No comments:
Post a Comment