കവിത പോലെ പൂ കുറിഞ്ഞി പോലെ
സ്വപ്നം പോലെ സ്വർഗ്ഗ ഗീതം പോലെ
മഞ്ഞണിഞ്ഞെത്തിയ പൂക്കൾ പോലെ മധു -
വൃന്ദാവനത്തിലെ പൂക്കൾ പോലെ
ശീതാംശു ചൂടുന്ന ചന്ദ്ര ബിംബത്തിന്റെ
ചാരുത മണ്ണിൽ പടർന്ന പോലേ
ആ മൃദു മന്ദാര മാല്യങ്ങളിലെക്കായ്
സൌഗന്ധികങ്ങൾ പകർന്ന പോലെ
ചന്ദന താരകൾ പോലെ ചമത്കാര
ഭംഗി തുളുമ്പും കിനാവുപോലെ
സാന്ദ്ര ശരത് കാല മേഘ ജാലങ്ങളെ
ചുംമ്പിചുണർത്തുന്ന പാട്ട് പോലെ
ഗംഗ പോലെ പ്രേമയാമങ്ങളിൽ വന്നു
ഗാനം ചുരത്തും യമുനാ പോലെ
മെല്ലെ പടിഞ്ഞാറ് ചായുന്ന സന്ധ്യ യീ
മണ്‍ ചിരാതിൽ തിരി വച്ച പോലെ
ഈ നിലാ പാലാഴിയിൽ കുളിച്ചീറനായ്
നീ വന്നു കുന്തൽ കുടഞ്ഞ പോലെ
ചാരടി മെലിരുന്നേതോ കിനാവിലായ്
ശാലീനയായ് നീ ചിരിച്ചപോലെ
സ്വപ്നം പോലെ സ്വർഗ്ഗ ഗീതം പോലെ
മഞ്ഞണിഞ്ഞെത്തിയ പൂക്കൾ പോലെ മധു -
വൃന്ദാവനത്തിലെ പൂക്കൾ പോലെ
ശീതാംശു ചൂടുന്ന ചന്ദ്ര ബിംബത്തിന്റെ
ചാരുത മണ്ണിൽ പടർന്ന പോലേ
ആ മൃദു മന്ദാര മാല്യങ്ങളിലെക്കായ്
സൌഗന്ധികങ്ങൾ പകർന്ന പോലെ
ചന്ദന താരകൾ പോലെ ചമത്കാര
ഭംഗി തുളുമ്പും കിനാവുപോലെ
സാന്ദ്ര ശരത് കാല മേഘ ജാലങ്ങളെ
ചുംമ്പിചുണർത്തുന്ന പാട്ട് പോലെ
ഗംഗ പോലെ പ്രേമയാമങ്ങളിൽ വന്നു
ഗാനം ചുരത്തും യമുനാ പോലെ
മെല്ലെ പടിഞ്ഞാറ് ചായുന്ന സന്ധ്യ യീ
മണ്‍ ചിരാതിൽ തിരി വച്ച പോലെ
ഈ നിലാ പാലാഴിയിൽ കുളിച്ചീറനായ്
നീ വന്നു കുന്തൽ കുടഞ്ഞ പോലെ
ചാരടി മെലിരുന്നേതോ കിനാവിലായ്
ശാലീനയായ് നീ ചിരിച്ചപോലെ
No comments:
Post a Comment