"എന്നെ ഞാനാക്കിയ എന്റെ എല്ലാ ഗുരുനാഥന്മാർക്കും "
എന്റെ കൈ പിടിച്ചെന്നെ നേർവഴി
ക്കാക്കുമെൻ ഗുരു നാഥന്റെ
നിത്യ നിർമല ചിന്തയാൽ മനം
കുമ്പിടുന്നാ പദങ്ങളിൽ
ക്രുദ്ധനാകും നാം കെട്ടറ്റു പോയ
പട്ടം പോലെ പറക്കുകിൽ
വൃദ്ധിയുണ്ടായിടുമ്പോൾ നേരുന്നു
ഹർഷ വാത്സല്യാശംസകൾ
വാദങ്ങൾ കൊണ്ട് വേദി നേടുന്നു
വേദ സാഗരം നീന്തുന്നു
വേദസ്സു പോലൊരു നവ
ചിന്താ ലോകത്തെ വാർക്കുന്നു
ഞങ്ങളാം പുതു മൊട്ടുകൾ തവ
പൂവനത്തിൽ തളിർക്കുമ്പോൾ
സ്നേഹത്തിൻ നറു തേൻ കണം കൊണ്ട്
വാസന്തം തീർക്കു മാമലർ
ഞങ്ങളിൽ നന്മ സാഹോദര്യത്തിൻ
ഞാറുകൾ നാട്ടു പാലിക്കും
എന്റെ ഇല്ലത്തെ ശ്രീലകത്തെ
കെടാ വിളക്കാണാ ഗുരു നാഥൻ
ഞങ്ങൾ തൻ നന്മ മാത്ര മാശിച്ചു നീ
ഗുരുത്വ ദീപം തെളിക്കുമ്പോൾ
ഇല്ല മറ്റൊന്നുമില്ലെന്റെ ജന്മ മല്ലാതെ
കാൽക്കൽ വക്കുവാൻ
ക്കാക്കുമെൻ ഗുരു നാഥന്റെ
നിത്യ നിർമല ചിന്തയാൽ മനം
കുമ്പിടുന്നാ പദങ്ങളിൽ
ക്രുദ്ധനാകും നാം കെട്ടറ്റു പോയ
പട്ടം പോലെ പറക്കുകിൽ
വൃദ്ധിയുണ്ടായിടുമ്പോൾ നേരുന്നു
ഹർഷ വാത്സല്യാശംസകൾ
വാദങ്ങൾ കൊണ്ട് വേദി നേടുന്നു
വേദ സാഗരം നീന്തുന്നു
വേദസ്സു പോലൊരു നവ
ചിന്താ ലോകത്തെ വാർക്കുന്നു
ഞങ്ങളാം പുതു മൊട്ടുകൾ തവ
പൂവനത്തിൽ തളിർക്കുമ്പോൾ
സ്നേഹത്തിൻ നറു തേൻ കണം കൊണ്ട്
വാസന്തം തീർക്കു മാമലർ
ഞങ്ങളിൽ നന്മ സാഹോദര്യത്തിൻ
ഞാറുകൾ നാട്ടു പാലിക്കും
എന്റെ ഇല്ലത്തെ ശ്രീലകത്തെ
കെടാ വിളക്കാണാ ഗുരു നാഥൻ
ഞങ്ങൾ തൻ നന്മ മാത്ര മാശിച്ചു നീ
ഗുരുത്വ ദീപം തെളിക്കുമ്പോൾ
ഇല്ല മറ്റൊന്നുമില്ലെന്റെ ജന്മ മല്ലാതെ
കാൽക്കൽ വക്കുവാൻ