Saturday, October 8, 2011

എഴുതാന്‍ തുടങ്ങുമ്പോള്‍...

ഇതു വായിക്കാന്‍ കാണിച്ച സൗമനസ്യത്തിന് നന്ദി....


എന്തെഴുതണം എന്നറിയില്ല... എന്തിനെ പറ്റിയെന്നും അറിയില്ല....ആര്‍ക്കു വേണ്ടിയാണ്...അതും അറിയില്ല...ലിപികള്‍ തേടി വിരലുകള്‍ കീബോര്‍ഡില്‍ പരതുകയാണ്...ഇത് ഇന്നത്തെ മാത്രമല്ല.. എഴുതാനായി ഇരിക്കുമ്പോള്‍ അനുഭവിക്കുന്ന ശൂന്യതയാണ്. മനസ്സും മസ്തിഷ്കവും യോജിച്ചു പോകാത്ത ചില സന്ദര്‍ഭങ്ങള്‍... ഭാവനാപരമായ ശുഷ്കത്തവും പരിമിതികളും തിരിച്ചറിയുന്ന ചില നിമിഷങ്ങള്‍..സ്വത്വം തിരിച്ചറിയുന്ന, ആത്മപരിശോധനയുടെ സുവര്‍ണ്ണ നിമിഷങ്ങള്‍.. എങ്കിലും എഴുതാന്‍ തുടങ്ങട്ടെ...


കാരണം... പലതും പറയാനുണ്ട്....പങ്കുവക്കാനുണ്ട്...എങ്കിലും എന്തെഴുതണം എന്നറിയില്ല.


മാറിവരുന്ന രാഷ്ട്രീയ കാഴ്ചകളെ പറ്റി ഞാന്‍ അധികം പറഞ്ഞു ബോറടിപ്പിക്കേണ്ടല്ലോ? സമൂഹം അതിദാരുണമായ സംസ്കാര ച്യുതിയിലാണെന്ന് വിലപിക്കനുള്ള തന്റേടവും എനിക്കില്ല. ഭാഷയെ ഭാവനാപരമായി സമ്പന്നമാക്കാന്‍ ഞാന്‍ കോടീശ്വരനൊന്നുമല്ല.


("പിന്നെ എന്ത് കോപ്പാണ് താന്‍ കാട്ടാന്‍ പോണത് എന്നതാവും ചോദ്യം"...)


എന്തൊക്കയോ എഴുതിയപ്പോള്‍ അത് കഥയായും കവിതയായും തെറ്റിദ്ധരിച്ചത് സഹൃദയരായ സുഹ്യത്തുക്കളാണ്...വീണ്ടും എഴുതാന്‍ സ്നേഹപൂര്‍വ്വം ശാസിച്ചതും അവരാണ്...അവര്‍ക്കുവേണ്ടി ഞാന്‍ എഴുതട്ടെ... ഞാന്‍ അവരിലൂടെയാണ് ഞാനാകുന്നത് എന്ന് വിശ്വസിക്കുന്നു.... അതുകൊണ്ട് എനിക്കു വേണ്ടിയും.....


ഇതു വായിക്കാന്‍ കാണിച്ച ക്ഷമ നിങ്ങള്‍ക്ക് നല്ലതുവരുത്തട്ടെ.... ഒരായിരം നന്ദി....